TRENDING:

എം.സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചെക്ക് തട്ടിപ്പ് കേസും; മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Last Updated:

പണം തിരികെ ആവശ്യപ്പെട്ട രണ്ട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ ആണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പുറമേ മഞ്ചേശ്വരം എംഎല്‍എയും ജ്വല്ലറി ചെയര്‍മാനുമായ എംസി കമറുദ്ദീനും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക്തട്ടിപ്പ് കേസും. പണം തിരികെ ആവശ്യപ്പെട്ട രണ്ട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ ആണ് കേസ്.
advertisement

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്‍കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമറുദ്ദീന്‍ എംഎല്‍എയും പൂക്കോയ തങ്ങളും ഒപ്പിട്ട് പതിനഞ്ച് ലക്ഷത്തിന്റേയും പതിമൂന്ന് ലക്ഷത്തിന്റേയും രണ്ട് ചെക്കുകള്‍ നല്‍കിയത്. എന്നാല്‍, ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലായിരുന്നു.

കള്ളാര്‍ സ്വദേശിയായ പ്രവാസി വ്യവസായി അഷ്‌റഫില്‍ നിന്ന് ഇരുവരും നിക്ഷേപമായി വാങ്ങിയത് 50 ലക്ഷമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഡിസംബര്‍ 31, ജനുവരി 1,30 തിയതികളിലായി 15 ലക്ഷത്തിന്റെ രണ്ട് ചെക്കുകളും ഇരുപത് ലക്ഷത്തിന്റെ ഒരു ചെക്കും നല്‍കി. എന്നാല്‍ ഈ മൂന്ന് ചെക്കും മടങ്ങി.

advertisement

എം.സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കഴിഞ്ഞ ദിവസം ജ്വല്ലറിക്കായി മൂന്ന് പേരിൽ നിന്നായി 10 ലക്ഷം വീതം തട്ടിയെടുത്തെന്നും പരാതി ഉയർന്നിരുന്നു. 34 ലക്ഷം തട്ടിയെന്നായിരുന്നു കേസ്. നഷ്ടത്തെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മൂന്ന് ശാഖകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതവും നൽകിയിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/
എം.സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചെക്ക് തട്ടിപ്പ് കേസും; മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories