എം.സി കമറുദ്ദീൻ എംഎൽഎക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകള്‍

Last Updated:

നിരവധി പേരിൽ നിന്നും വൻ തുക നിക്ഷേപമായി സ്വീകരിച്ചാണ് കമറുദ്ദീൻ ചെയർമാനായുള്ള ഫാഷൻ ജ്വല്ലറിയെന്ന സ്ഥാപനം പ്രവർത്തനം തുടങ്ങിയത്

കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎയും മുസ്ലീംലീഗ് നേതാവുമായ എം.സി കമറുദ്ദീനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ചെറുവത്തൂർ സ്വദേശികളായ മൂന്നു പേരാണ് ചന്തേര പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡിന് വേണ്ടി നിക്ഷേപം സ്വീകരിച്ചുവെന്നാണ് പരാതി.
പഴയങ്ങാടി മുട്ടം സ്വദേശി അബ്ദുൾ റഹ്മാൻ (15 ലക്ഷം രൂപ), ചെറുവത്തൂർ സ്വദേശികളായ മഹമൂദ്, ഖദീജ (10 ലക്ഷം രൂപ) എന്നിവരാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. ഇതോടെ രജിസ്റ്റർ ചെയ്ത കേസുകൾ 7 ആയി. വഞ്ചനാക്കുറ്റത്തിന് എം.സി കമറുദ്ദീൻ, കമ്പനി എം.ഡി പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കേസ്. നിരവധി പേരിൽ നിന്നും വൻ തുക നിക്ഷേപമായി സ്വീകരിച്ചാണ് എം.സി കമറുദ്ദീൻ ചെയർമാനായുള്ള ഫാഷൻ ജ്വല്ലറിയെന്ന സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.
advertisement
ഒന്നര വർഷം മുൻപ് സ്വർണ്ണക്കട പ്രവർത്തനം നിർത്തി. എന്നാൽ നിക്ഷേപകർക്ക് ഇതുവരെ പണം തിരിച്ചു നൽകിയില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി 7 പേർ ഇതിനോടകം ചന്തേര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽ നിന്നും 81 ലക്ഷം രൂപ കമറുദ്ദീനും സംഘവും കൈപ്പറ്റിയതായാണ് പരാതി.
You may also like:COVID 19 | സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; പത്തു മരണം [NEWS]ആഘോഷങ്ങളും ആരവങ്ങളുമില്ല; തൃശൂരിൽ പുലികളി നടന്നു; ഇത്തവണ ഓൺലൈനിൽ [PHOTO] സെവൻത് ഡേ സിനിമയിൽ ടൊവിനോ വന്നത് എങ്ങനെ? നിർമ്മാതാവ് വെളിപ്പെടുത്തുന്നു [NEWS]
പണം തിരിച്ചു ചോദിച്ച് ബന്ധപ്പെടുന്ന ഘട്ടത്തിൽ കമറുദ്ദീന്റ ഭാഗത്തു നിന്നും മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വഞ്ചനാക്കുറ്റത്തിന് എംഎൽഎക്കെതിരെ നിക്ഷേപകർ പരാതി നൽകിയിരിക്കുന്നത്. രണ്ടു ദിവസം മുൻപ് 15 ലക്ഷം രൂപ തിരിച്ചു കിട്ടിയിട്ടില്ലെന്ന് കാട്ടി മാടായി സ്വദേശിയും പോലീസിനെ സമീപിച്ചിരുന്നു. രണ്ടു സ്ത്രീകൾ ഉൾപ്പടെ മൂന്നു പേരാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. ഇതിൽ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ല വകുപ്പ് പ്രകാരം നേരത്തെ തന്നെ ചന്തേര പൊലീസ് കമറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
advertisement
പണം നൽകാനുണ്ടെങ്കിലും പരാതികൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് കമറുദ്ദീൻ സ്വീകരിക്കുന്നത്. എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എം.സി കമറുദ്ദീൻ എംഎൽഎക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകള്‍
Next Article
advertisement
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement