മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നാണ് സിറാജുദ്ദീനെ പിടികൂടിയത്. നേരത്തെ മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് സ്വദേശി ഐ.എ. ലത്തീഫാണ് അറസ്റ്റിലായത്. അൽഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ഈ മാസം രണ്ടിനാണ് മരിച്ചത്.
advertisement
രശ്മിയുടെ മരണത്തിന് പിന്നാലെ ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തിരുന്നു. കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.
Location :
Kottayam,Kerala
First Published :
January 08, 2023 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം: ഹോട്ടലിലെ മുഖ്യപാചകക്കാരൻ മലപ്പുറത്ത് അറസ്റ്റിൽ