TRENDING:

ഒരു സാധാരണക്കാരന്റെ ബുദ്ധിയല്ല അയാൾക്ക്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും സെബാസ്റ്റ്യന് മുന്നിൽ കുഴങ്ങുന്നു

Last Updated:

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരീതിയിൽ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യൻ പെരുമാറുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ജെയ്നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യൻ പൊലീസിനെ കുഴപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരീതിയിൽ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യൻ പെരുമാറുന്നത്. പിടിയിലായതുമുതൽ അന്വേഷണത്തോട് തീർത്തും നിസ്സഹകരിക്കുന്ന രീതിയാണ് ഇയാൾ സ്വീകരിക്കുന്നത്. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതി സെബാസ്റ്റ്യൻ
പ്രതി സെബാസ്റ്റ്യൻ
advertisement

ഇതും വായിക്കുക: സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; കാറിൽ കത്തിയും ചുറ്റികയും ഡീസൽ മണമുള്ള കന്നാസും

ഇതിനിടെ, അന്വേഷണത്തിൽ തെളിവുകൾ ഒന്നൊന്നായി കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കത്തി, ചു​റ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ കണ്ടെടുത്തു. വീട്ടിൽ നിറുത്തിയിട്ടിരുന്ന സെബാസ്റ്റ്യന്റെകാറിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കേസിൽ അതി നിർണായകമായേക്കാവുന്നവയാണ് ഇപ്പോൾ ലഭിച്ച തെളിവുകൾ എന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഇരുപതുലിറ്ററോളം കൊള്ളുന്ന കന്നാസിൽ ഡീസൽ വാങ്ങിയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇത് എന്തിനാണെന്നാണ് ഇനി കണ്ടെത്തേണ്ടത്.

advertisement

ഇതും വായിക്കുക: സെബാസ്റ്റ്യന് ക്രിമിനൽ മൈൻഡ്; 17-ാം വയസ്സിൽ ബന്ധുക്കളെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം ചേർത്തതായി സൂചന

കഴിഞ്ഞദിവസം സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ വാച്ച് ഡയലും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. ഇവയും ആരുടേതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ചേർത്തലയിൽ സെബാസ്റ്റ്യന്റെവീട്ടുവളപ്പിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേത് ആണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് ജെയ്നമ്മയുടേതാണോ എന്ന് വ്യക്തമല്ല. ഡിഎൻഎ പരിശോധനാഫലവും മറ്റ് രാസപരിശോധനാ ഫലങ്ങളും ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരു സാധാരണക്കാരന്റെ ബുദ്ധിയല്ല അയാൾക്ക്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും സെബാസ്റ്റ്യന് മുന്നിൽ കുഴങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories