സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; കാറിൽ കത്തിയും ചുറ്റികയും ഡീസൽ മണമുള്ള കന്നാസും

Last Updated:

സെബാസ്റ്റ്യന്റെ കാറിൽനിന്നു കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. വെട്ടിമുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്

സെബാസ്റ്റ്യനെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ
സെബാസ്റ്റ്യനെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ
കോട്ടയം: നാലുസ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ സ്ത്രീയുടേതെന്ന് കണ്ടെത്തി. എന്നാൽ ഇതാരുടേതെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധനാ ഫലവും മറ്റ് രാസപരിശോധനാ ഫലങ്ങളും ലഭിക്കേണ്ടതുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതി ജഡ്ജി എ.നിസാം ആണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധന കേസിൽ പ്രതി സെബാസ്റ്റ്യൻ തന്നെയെന്നതിനു തെളിവുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതിയുടെ മൊഴികളിൽ പലതും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
ഇതും വായിക്കുക: സെബാസ്റ്റ്യന് ക്രിമിനൽ മൈൻഡ്; 17-ാം വയസ്സിൽ ബന്ധുക്കളെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം ചേർത്തതായി സൂചന
അതേസമയം, സെബാസ്റ്റ്യന്റെ കാറിൽനിന്നു കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. വെട്ടിമുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്. വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാർ.
advertisement
പിടികൂടിയ 20 ലീറ്ററിന്റെ കന്നാസിൽ ഡീസൽ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ രാത്രി വെട്ടിമുകളിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; കാറിൽ കത്തിയും ചുറ്റികയും ഡീസൽ മണമുള്ള കന്നാസും
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement