ചൊവ്വാഴ്ച നരേഷും ഗീതയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് മൂര്‍ച്ചേറിയ ആയുധം ഉപയോഗിച്ച് ഗീതയെ നരേഷ് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ഗീതയുടെ ഭര്‍ത്താവ് അരവിന്ദ് റാത്തോഡ് ബഗസാര പോലീസ് സ്‌റ്റേഷനില്‍ നരേഷിനെതിരേ പരാതി നല്‍കി. പ്രതിയെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗീതയുടെ മകന്‍ ഹാര്‍ദിക്കും നരേഷിന്റെ മകള്‍ ഖുഷിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
ഹാര്‍ദിക്കും ഖുഷിയും ഒളിച്ചോടിയിരുന്നു. ഇതറിഞ്ഞ നരേഷ് സപാറില്‍ സ്ഥിതി ചെയ്യുന്ന ഗീതയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തർക്കത്തിനിടെ നരേഷ് കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ഗീതയെ കുത്തി. ബഗസാര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍, ധാരി ഡിവിഷന്‍ എഎസ്പി ജയ് വീര്‍ ഗാഡ്ധവി, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. നരേഷിനെ കണ്ടെത്താനും അയാളെ പിടികൂടാനുമുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.
advertisement