'മുന്‍വൈരാഗ്യമോ വാശിയോ ഒന്നുമില്ല. കഴിഞ്ഞ ദിവസം ചീനിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പ് വന്നാല്‍ കമ്മ്യൂണിസ്റ്റിനാണ് ഞങ്ങള്‍ വോട്ട് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തനത്തിനും ഞാനോ അയാളോ ഇറങ്ങിയിട്ടില്ല. ഒരു പാര്‍ട്ടിക്കു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ കുടുംബത്തിലെ ആരും ഇറങ്ങിയിട്ടില്ല. ഇതുവരെ കമ്മ്യൂണിസ്റ്റിനെ വോട്ട് ചെയ്തിട്ടുള്ളൂ. ഇന്നലെ മുതല്‍ ഷാജഹാന്‍ കോണ്‍ഗ്രസുകാരന്‍ ആയത് എങ്ങനെയെന്ന് അറിയില്ല.' - സുലൈമാന്‍ പറഞ്ഞു.
ഷാജഹാന്റെ സഹോദരൻ സുലൈമാൻ.
advertisement
കളിയാക്കിയതിലുള്ള വൈരാഗ്യത്തില്‍ കൊല നടത്തിയെന്നാണ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതി ഷാജഹാന്‍ മാധ്യമങ്ങളോടെ പറഞ്ഞത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അതേസമയം ചിതറ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പെരിയയിലെ കൊലപാതകങ്ങള്‍ക്കുള്ള പ്രതികാരമാണ് ചിതറയിലെ കൊലപാതകമെന്നും കോടിയേരി ആരോപിച്ചിരുന്നു. ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സി.പി.എം ചിതറ പഞ്ചായത്തില്‍ ഹാര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
Also Read കൊല്ലത്തേത് രാഷ്ട്രീയ കൊലപാതകം'; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയും
അതേസമയം കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാണെന്നാണ് പൊലീസ് എഫ്.ഐ.ആരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. എന്നാല്‍ പൊലീസ് തന്നെ പുറത്തുവിട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തിവൈരാഗ്യമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
