മാനസികപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read- Malappuram | നടുറോഡിൽ മർദ്ദനമേറ്റിട്ട് 25 ദിവസം; കളക്ടർക്കും എസ്.പിക്കും പരാതി നൽകുമെന്ന് യുവതികൾ
advertisement
തിങ്കളാഴ്ച രാത്രിയിൽ ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ 9.30ന് തിരിച്ചെത്തിയപ്പോൾ കതക് തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതിൽ തകർത്ത്, അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. അമ്പലപ്പുഴ തഹസിൽദാർ സി പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
റെനീസും നജ്‌ലയും തമ്മിൽ വഴക്കും തർക്കവും പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെച്ചൊല്ലിയായിരുന്നു തർക്കമെന്ന് നജ്‌ല അയൽവാസികളോട് പറഞ്ഞിട്ടുണ്ട്. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്‌ല മാൻസിലിൽ പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്‌ല. സഹോദരി: നഫ്‌ല.
മൂവരുടെയും കബറടക്കം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം 11.30 ന് ആലപ്പുഴ പടിഞ്ഞാറെ ശാഫി ജുമാമസ്ജിദ് കബർസ്ഥാനിൽ.
Also Read- 'പി.സി. ജോർജ് ചൂണ്ടികാണിച്ചത് ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകൾ' പിന്തുണയുമായി KCYM താമരശ്ശേരി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)