കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി.
കഴിഞ്ഞ രണ്ട് വർഷമായി കണ്ണൂർ സ്വദേശിയായ പ്രതി പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം. പ്രതി വാഗമണ്ണിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്.
കുട്ടിയുടെ അമ്മ ഹോം നഴ്‌സായി ജോലി ചെയ്യുന്നതിനാൽ മിക്ക ദിവസങ്ങളിലും വീട്ടിൽ ഉണ്ടാകാറില്ല. അമ്മ വീട്ടിലില്ലാത്ത ഈ അവസരങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
advertisement
Location :
Kollam,Kerala
First Published :
Oct 15, 2025 3:07 PM IST
