TRENDING:

അമേരിക്കൻ മലയാളിയായി ആൾമാറാട്ടം നടത്തി വസ്തുവും പണം തട്ടിയെടുത്ത കേസില്‍ കോൺഗ്രസ് നേതാവിന്റെ സഹോദരൻ പിടിയില്‍

Last Updated:

വിദേശത്ത് താമസിക്കുന്ന വനിതയുടെ ഒന്നരക്കോടിയോളം രൂപ വില വരുന്ന വീടും സ്ഥലവുമാണ് പ്രതികൾ തട്ടിയെടുത്തത്. കേസില്‍ അറസ്റ്റിലായ മഹേഷിന്റെ ലൈസൻസ്ഡ് അക്കൗണ്ടിൽ നിന്നാണ് വ്യാജ ധനനിച്ഛയ ആധാരവും, വിലയാധാരവും ജനറേറ്റ് ചെയ്ത് തട്ടിപ്പ് നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജവഹർ നഗറിൽ ആള്‍മാറാട്ടം നടത്തി യുഎസിലുളള സ്ത്രീയുടെ വീടും വസ്തുവും വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠന്റെ സഹോദരൻ അറസ്റ്റിൽ. കേസിലെ അഞ്ചാം പ്രതിയായ ആറ്റുകാൽ വാർഡിൽ പുത്തൻകോട്ട ശിവ ക്ഷേത്രത്തിന് സമീപം ഗണപതി ഭദ്ര വീട്ടിൽ മഹേഷിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചാം പ്രതി മഹേഷ്
അഞ്ചാം പ്രതി മഹേഷ്
advertisement

വിദേശത്ത് താമസിക്കുന്ന വനിതയുടെ ഒന്നരക്കോടിയോളം രൂപ വില വരുന്ന വീടും സ്ഥലവുമാണ് പ്രതികൾ തട്ടിയെടുത്തത്. കേസില്‍ അറസ്റ്റിലായ മഹേഷിന്റെ ലൈസൻസ്ഡ് അക്കൗണ്ടിൽ നിന്നാണ് വ്യാജ ധനനിച്ഛയ ആധാരവും, വിലയാധാരവും ജനറേറ്റ് ചെയ്ത് തട്ടിപ്പ് നടത്തിയത്.

ഇതും വായിക്കുക: വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട സര്‍ക്കാർ അധ്യാപകൻ അറസ്റ്റില്‍

ശാസ്തമംഗലം ജവഹര്‍ നഗറില്‍ ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുളള ഒന്നര കോടി രൂപ വിലവരുന്ന ഭൂമിയും വീടുമാണ് പ്രതികള്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയത്. പുനലൂര്‍ അടയമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ്ബ്, വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാട്ട് വീട്ടില്‍ വസന്ത എന്നിവര്‍ ചേര്‍ന്ന് വെണ്ടരായ അനന്തപുരി മണികണ്ഠന്റെ സഹായത്താല്‍ ഭൂമി തട്ടിയെടുത്ത് ചന്ദ്രസേനനു വിലയാധാരമായി നല്‍കിയെന്നാണ് കേസ്. ഭൂമി സംബന്ധമായ രേഖകള്‍ക്ക് വീട് സൂക്ഷിപ്പുകാരന്‍ സബ് റജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്.

advertisement

എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ,സൂരജ്, സിപിഒമാരായ ഉദയൻ, രഞ്ജിത്, ഷിനി, ഷംല, അരുൺ, അനൂപ്, സാജൻ, പത്മരാജ് എന്നിവരടങ്ങിയ സംഗമാണ് പ്രതിയെ പിടി കൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അമേരിക്കൻ മലയാളിയായി ആൾമാറാട്ടം നടത്തി വസ്തുവും പണം തട്ടിയെടുത്ത കേസില്‍ കോൺഗ്രസ് നേതാവിന്റെ സഹോദരൻ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories