നാല് മാസത്തിനു മുമ്പാണ് സംഭവം നടന്നത്. ഇരയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. മാര്‍ച്ചില്‍ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നത്. ഉദിത് പ്രധാന്‍ തന്നെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായും കൂള്‍ഡ്രിംഗ്‌സിലാണ് ലഹരി കലര്‍ത്തി നല്‍കിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭാരതീയ ന്യായ സംഹിത 2023-ലെ സെക്ഷന്‍ 64 (1), സെക്ഷന്‍ 123, സെക്ഷന്‍ 296, സെക്ഷന്‍ 74, സെക്ഷന്‍ 351 (2) എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഉദിത് പ്രധാനെ ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
advertisement
പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥി നേതാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ടെന്ന് പോലീസ് പറയുന്നു. ബലാത്സംഗം, ക്രിമിനല്‍ ഭീഷണി എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.