പരീക്ഷാ ഹാളിൽ കോപ്പിയടിയെച്ചൊല്ലി വിദ്യാർത്ഥികളുടെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായതായും പിന്നീട് അത് അക്രമാസക്തമാവുകയും ആരോ വെടിവയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.ബുധനാഴ്ചയാണ് സംഘർഷങ്ങളുടെ തുടക്കം. പിറ്റേ ദിവസം സംഘർഷം രൂക്ഷമാവുകയും വെടിവയ്പിൽ കലാശിക്കുകയുമായിരുന്നു.
വെടിവയ്പ്പിൽ വിദ്യാർത്ഥികളിൽ ഒരാളുടെ കാലിലും മറ്റൊരാളുടെ പുറകിലും വെടിയേറ്റെന്നും ചികിത്സയ്ക്കിടെ ഒരു വിദ്യാർത്ഥി മരിച്ചെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെയും നാരായൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് അധികൃതർ പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കൊല്ലപ്പെട്ട വിദ്യാർത്ഥിക്ക് നീതി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അന്ത്യകർമങ്ങൾ നടത്തിയത്.
advertisement
ഫെബ്രുവരി 17നാണ് ബീഹാർ സ്കൂൾ പരീക്ഷാ ബോർഡ് പത്താം ക്ലാസ് മെട്രിക്കുലേഷൻ പരീക്ഷകൾ ആരംഭിച്ചത്. 25നാണ് പരീക്ഷകൾ അവസാനിക്കുന്നത്.