2015 ഫെബ്രുവരി 25ന് രാത്രിയാണ് പ്രേമനെ അക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ, 26ന് പുലർച്ചെ മരിച്ചു. കള്ള് ഷാപ്പ് തൊഴിലാളിയായ പ്രേമനെ ജോലികഴിഞ്ഞ് പോകുമ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണവം ചെറുവത്ത് മീത്തൽ ശൈലേഷ് നിവാസിൽ സജേഷ്, കാവുംപള്ളി ഹൗസിൽ കെ ശ്യാമപ്രസാദ്, വെള്ളാർവെള്ളിയിലെ ടി പ്രജീഷ്, കണ്ണവം നാരായണവിഹാറിൽ നിഷാദ്, ശ്രീനാരായണമഠത്തിനു സമീപം ശ്രീരാഗത്തിൽ പി ലിജിൻ, മണപ്പാട്ടി വിനീഷ്, ചിറ്റാരിപ്പറമ്പ് കളരിക്കൽ ഹൗസിൽ പി രജീഷ്, തൈക്കണ്ടി ഹൗസിൽ എൻ നിഖിൽ, പാറേമ്മൽ ഹൗസിൽ രഞ്ജയ്, ടി വി രഞ്ജിത്ത് എന്നിവരായിരുന്നു പ്രതികൾ. രണ്ടാംപ്രതി ശ്യാമപ്രസാദ് സംഭവശേഷം കൊല്ലപ്പെട്ടു. കേസിൽ യു എ പി എ ചുമത്തിയെങ്കിലും പിന്നിട് ഒഴിവാക്കി.
advertisement
സിപിഎം നേതാക്കൾ നൽകിയ ലിസ്റ്റ് പ്രകാരമാണ് ആർഎസ്എസ് ബിജെപി പ്രവർത്തകരെ പ്രതികളാക്കിയതെന്ന് തുടക്കം തൊട്ട് ആരോപണമുയർന്ന കേസാണ് ഇത്. ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് വേണ്ടി അഡ്വ.പി എസ് ഈശ്വരൻ, അഡ്വ. പി പ്രേമരാജൻ, അഡ്വ. ടി സുനിൽ കുമാർ എന്നിവരാണ് ഹാജരായത്.
Summary: The court has acquitted all the RSS-BJP workers who were accused in the murder case of CPM worker Oniyan Preman. A total of 10 RSS-BJP workers were acquitted by the court. The Thalassery Principal Sessions Court found them not guilty.