TRENDING:

പത്തനംതിട്ടയിൽ കൊവിഡ് രോഗിയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസിൽ പ്രതി നൗഫല്‍ കുറ്റക്കാരൻ

Last Updated:

കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതി 20കാരിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊവിഡ് രോഗിയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി നൗഫല്‍ കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ശിക്ഷാ വിധി വരും ദിവസങ്ങളിലുണ്ടാകും. പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പൊലീസിന്റഎ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതിക്കെതിരായ തെളുവുകൾ ലഭിച്ചിരുന്നു. നീണ്ട നാളത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് വിധി.
News18
News18
advertisement

2020 സെപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.പത്തനംതിട്ട നഗരത്തിൽ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ചാണ് 108 കനിവ് ആംബുലൻസ് ഡ്രൈവറായ പ്രതി രോഗിയെ പീഡിപ്പിച്ചത്.ആംബുലൻസിൽ രണ്ട് യുവതികളായിരുന്നു ഉണ്ടായിരുന്നത്. ഒരാളെ നിർദ്ദേശ പ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്നുള്ള യാത്രാ മധ്യേയാണ് 20 കാരിയായ കോവിഡ് രോഗിയെ വിജനമായ സ്ഥലത്തെത്തിച്ച് പ്രതി പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഉടനെ പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  നൌഫലിനെ അപ്പോൾത്തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ കൊവിഡ് രോഗിയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസിൽ പ്രതി നൗഫല്‍ കുറ്റക്കാരൻ
Open in App
Home
Video
Impact Shorts
Web Stories