TRENDING:

മാധ്യമ പ്രവർത്തകന്റെ മരണം; എസ്.ഐയെ പ്രതി ചേർക്കണമെന്ന ഹർജിയിൽ കോടതി വിശദീകരണം തേടി

Last Updated:

സിറാജ് മാനേജ്മെന്റിന് വേണ്ടി യൂണിറ്റ് ചീഫ് സെയ്ഫുദീന്‍ ഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്  മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ട  കേസില്‍ രക്ത പരിശോധന വൈകിപ്പിച്ച് തെളിവു നശിപ്പിച്ച  മ്യൂസിയം എസ്. ഐയെ നരഹത്യാ കേസില്‍ കൂട്ടുപ്രതിയാക്കണമെന്ന ഹര്‍ജിയില്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടി. ഈ മാസം 25 ന് വിശദീകരണം ബോധിപ്പിക്കാന്‍ അന്വേഷണ സംഘത്തലവനോടി തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement

സിറാജ് മാനേജ്മെന്റിന് വേണ്ടി യൂണിറ്റ് ചീഫ് സെയ്ഫുദീന്‍ ഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സംഭവത്തില്‍ ക്രമക്കേട് നടത്തിയ മ്യൂസിയം ക്രൈം എസ് ഐയെ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും പ്രതിചേര്‍ത്ത് കെസെടുക്കണെന്നാണ് ഹർജിയിലെ ആവശ്യം

ക്രിമിനല്‍ ഗൂഡാലോചന (വകുപ്പ് 120 ബി) , തെളിവു നശിപ്പിക്കല്‍ ( വകുപ്പ് 201 ) എന്നീ വകുപ്പുകള്‍ ശ്രീരാം വെങ്കിട്ടരാമന്‍ , വഫാ ഫിറോസ്, എസ് ഐ ജയപ്രകാശ് എന്നിവര്‍ക്ക് മേല്‍ കൂടുതലായി ചുമത്തി നരഹത്യാ കേസില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

advertisement

Also Read ശ്രീറാം വെങ്കിട്ടരാമന്‌ പിന്നിൽ വൻ ശക്തികൾ: എം.എം. മണി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
മാധ്യമ പ്രവർത്തകന്റെ മരണം; എസ്.ഐയെ പ്രതി ചേർക്കണമെന്ന ഹർജിയിൽ കോടതി വിശദീകരണം തേടി