ശ്രീറാം വെങ്കിട്ടരാമന്‌ പിന്നിൽ വൻ ശക്തികൾ: എം.എം. മണി

Minister MM Mani alleges Sriram Venkitaraman of getting backing from higher-ups | മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാമിനെതിരെ വീണ്ടും മന്ത്രി എം.എം. മണി

news18-malayalam
Updated: August 24, 2019, 10:47 AM IST
ശ്രീറാം വെങ്കിട്ടരാമന്‌ പിന്നിൽ വൻ ശക്തികൾ: എം.എം. മണി
എം.എം മണി
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വൈദ്യുത മന്ത്രി എം.എം. മണി. ന്യൂസ് 18 കേരളത്തിനോട് സംസാരിക്കവെയാണ് മണി ശ്രീറാമിന് നേരെ ആഞ്ഞടിച്ചത്.

ശ്രീറാം വെങ്കിട്ടരാമന് പിന്നിൽ വൻ ശക്തികൾ. അതെല്ലാം ആരെന്ന് മന്ത്രിയായ താൻ പറയുന്നത് ശരിയല്ല. ഗൗരവകരമായ വിഷയങ്ങളും, അഭിമാന പ്രശ്നങ്ങളുമാണ് അത്. ഒരാളെ കാറിടിച്ചു കൊല്ലുക, എന്നിട്ട് അതിൽ നിന്നും രക്ഷപെടാൻ വൃത്തികെട്ട നിലപാടെടുക്കുക. മെഡിക്കൽ കോളേജിൽ പോകുന്നതിനു പകരം സ്വകാര്യ ആശുപത്രിയിൽ പോയി. അയാൾ ഇത്തരം കാര്യങ്ങളെപ്പറ്റി ഒക്കെ അറിവുള്ള വ്യക്തിയാണ്. അതിനൊക്കെ ആവശ്യമുള്ള കാര്യങ്ങൾ അയാൾ ചെയ്തു എന്നാണ് താൻ വിശ്വസിക്കുന്നതെന്നും മണി പറഞ്ഞു.എന്നിട്ടാണ് മദ്യപിച്ചിട്ടില്ല എന്ന് പറയുന്നത്. കേസ് അട്ടിമറിക്കാൻ വേണ്ടി സ്വകാര്യ ആശുപത്രിയിൽ പോയി കിടന്നു എന്ന നിഗമനത്തിൽ കോടതിക്ക് എത്താം. മികച്ച ചികിത്സ ലഭിക്കുന്ന മെഡിക്കൽ കോളേജ് ഉണ്ടായിട്ടും അയാൾ പോയത് അവിടെയാണ്. അത് അട്ടിമറിക്കാൻ ആണെന്ന് വ്യക്തമാണ്, മണി ആരോപിച്ചു.

First published: August 24, 2019, 10:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading