TRENDING:

കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എംഡിഎംഎയുമായി പിടിയിൽ; അറസ്റ്റിലായത് ലഹരിവിരുദ്ധ റാലിയുടെ സംഘാടകൻ

Last Updated:

ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളപട്ടണം ​ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർ‌ഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി കെ ഷമീർ ആണ് പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എംഡിഎംഎയുമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്.
ബെംഗളൂരുവിൽ നിന്ന് സുഹൃത്തിനൊപ്പം കാറിൽ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീർ പിടിയിലായത്
ബെംഗളൂരുവിൽ നിന്ന് സുഹൃത്തിനൊപ്പം കാറിൽ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീർ പിടിയിലായത്
advertisement

ഇതും വായിക്കുക: ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ ഫ്ലാറ്റടക്കം വിറ്റ് മുങ്ങി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളപട്ടണം ​ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർ‌ഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ.

ഇതും വായിക്കുക: അളിയൻ്റെ കല്യാണം നടക്കാൻ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും നഗ്നപൂജ നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ചു

advertisement

ബെംഗളൂരുവിൽ നിന്ന് സുഹൃത്തിനൊപ്പം കാറിൽ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീർ പിടിയിലായത്. ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എംഡിഎംഎയുമായി പിടിയിൽ; അറസ്റ്റിലായത് ലഹരിവിരുദ്ധ റാലിയുടെ സംഘാടകൻ
Open in App
Home
Video
Impact Shorts
Web Stories