അളിയൻ്റെ കല്യാണം നടക്കാൻ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും നഗ്നപൂജ നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ചു

Last Updated:

ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പ്രതിയുടെ വീട്ടിൽ വച്ചാണ് നഗ്നപൂജ നടന്നത്

News18
News18
താനെ: ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ച് നഗ്നപൂജ നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. നവി മുംബൈയിൽ ആണ് സംഭവം. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പ്രതിയുടെ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത വാഷി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശിയാണ് കേസിലെ പ്രതി. കഴിഞ്ഞ ഏപ്രിൽ 15 ന് തന്റെ ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ സഹായിക്കുന്നതിനായി വസ്ത്രമില്ലാതെ ചില ചടങ്ങുകൾ നടത്താൻ പ്രതി ഭാര്യയെയും അമ്മയെയും നിർബന്ധിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. തുടർന്ന് ചടങ്ങ് നടക്കുന്ന വേളയിൽ പ്രതി ഇരുവരുടെയും ചിത്രങ്ങൾ എടുക്കുകയും ഇതുമായി അജ്മീറിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി അജ്മീറിലേക്ക് പോയതിനുശേഷം പ്രതി ഈ ചിത്രങ്ങൾ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചുനൽകുകയായിരുന്നു.
advertisement
ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 351(2) , 352 ,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും 2013 ലെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് നരബലി, ബ്ലാക്ക് മാജിക് ആക്ട് എന്നിവയും ചുമത്തിയതായി പോലീസ് അറിയിച്ചു. നിലവിൽ ഒളിവിൽ പോയ പ്രതിയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അളിയൻ്റെ കല്യാണം നടക്കാൻ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും നഗ്നപൂജ നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ചു
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement