പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായി അതുല്‍ ദാസും സംഘവും മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഹര്‍ത്താല്‍ ദിവസം വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനത്തെ നേരിട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
Also Read: സര്‍ക്കാര്‍ മതവിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നു: കണ്ണന്താനം
വടകര- പേരാമ്പ്ര റോഡിലായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിനിടെ സമീപത്തെ ജുമാ മസ്ജിദിനും മുസ്ലീം ലീഗ് ഓഫീസിന് നേരെയും കല്ലേറും ഉണ്ടായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസ്.
advertisement
Location :
First Published :
January 06, 2019 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പേരാമ്പ്ര അക്രമം: മതസ്പര്‍ധ വളര്‍ത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍