സര്‍ക്കാര്‍ മതവിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നു: കണ്ണന്താനം

Last Updated:
കോട്ടയം: കേരളത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ മത വിശ്വാസങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
ഡി.വൈ.എഫ്.ഐ സംഘം ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനം.
ആക്രമണത്തില്‍ ഭയന്ന് പള്ളിയില്‍ അഭയം തേടിയ ആറ് കുടുംബങ്ങളെയും കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബി.ടെക് വിദ്യാര്‍ത്ഥിനിയായ എമിയെയും മന്ത്രി സന്ദര്‍ശിച്ചു.
ഡിവൈഎഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് പത്ത് ദിവസത്തോളം പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നെന്നും അവരുടെ ഭയം വിട്ടു മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കൂടെയുണ്ടാകും. കേരള സമൂഹത്തില്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നെന്നും മന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാര്‍ മതവിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നു: കണ്ണന്താനം
Next Article
advertisement
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
  • ശ്രേയസ് അയ്യര്‍ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു.

  • ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

  • ശ്രേയസ് അയ്യര്‍ മൂന്ന് ആഴ്ചകളോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ബിസിസിഐ അറിയിച്ചു.

View All
advertisement