TRENDING:

സരിത എസ്. നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയോ? ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്

Last Updated:

മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കെമിക്കൽ ലാബിൽ പരിശോധന നടത്താനാണ് തീരുമാനം. പരിശോധനാഫലം ലഭിച്ചശേഷം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ വീണ്ടും പരിശോധന നടത്താനും ആലോചനയുണ്ട്.
Saritha-s-nair
Saritha-s-nair
advertisement

Also Read- പഞ്ചായത്ത് സെക്രട്ടറിയെ 10,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടി

സാംപിളുകൾ ശേഖരിക്കുന്നതിനായി സരിതയ്ക്കു നോട്ടിസ് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. ഇടതു കണ്ണിന്റെ കാഴ്ചയും ഇടതു കാലിന്റെ സ്വാധീനവും കുറഞ്ഞതായി സരിത പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സരിത എസ്. നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയോ? ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്
Open in App
Home
Video
Impact Shorts
Web Stories