TRENDING:

Gold Smuggling Case | സ്വർണക്കടത്ത്: അറസ്റ്റിലായ ജലാലിന്‍റെ കാര്‍ പിടിച്ചെടുത്തു; സ്വർണം ഒളിപ്പിക്കാൻ സീറ്റിനടിയിൽ പ്രത്യേക അറ

Last Updated:

മൂവാറ്റുപുഴ സ്വദേശിയായ ജലാൽ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയെന്നാണ് വിവരം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജലാലിന്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധനയിൽ കാറിന്റെ മുൻസീറ്റിനടിയിൽ സ്വർണ ഒളിപ്പിക്കാനുള്ള രഹസ്യ അറയും കണ്ടത്തെി. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചു.
advertisement

അതേസമയം മലപ്പുറം സ്വദേശിയിൽ നിന്നും വാങ്ങിയ കാറിന്‍റെ ഉടമസ്ഥാവകാശം ജലാൽ ഇതുവരെ തന്റെ പേരിലേക്ക് മാറ്റിയിട്ടില്ല.  മൂവാറ്റുപുഴ സ്വദേശിയായ ജലാൽ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയെന്നാണ് വിവരം. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാള്‍.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിന് അറസ്റ്റിലായ റമീസിന്റെ സുഹൃത്താണ് ജലാൽ. അതേസമയം ജലാൽ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങാൻ തയാറായതിൽ ദുരൂഹതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

advertisement

TRENDING:'സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS]'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?എന്ന് ചോദിച്ച ജയസൂര്യക്ക് ചാക്കോച്ചന്റെ മറുപടി [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]

advertisement

ഇതിനിടെ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടാനും എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ കോസിലെ മറ്റൊരു പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗ് നാളെ പരിശോധിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകൾ ഈ ബാഗിലുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങൾ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത്: അറസ്റ്റിലായ ജലാലിന്‍റെ കാര്‍ പിടിച്ചെടുത്തു; സ്വർണം ഒളിപ്പിക്കാൻ സീറ്റിനടിയിൽ പ്രത്യേക അറ
Open in App
Home
Video
Impact Shorts
Web Stories