കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സിനിമ ഷൂട്ടിംഗ് സജീവമായിട്ടില്ല. ഷൂട്ടിംഗ് പൂർത്തിയായ ചിത്രങ്ങളിൽ പലതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെ നടൻ ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവെച്ച തമാശ ഷെയർ ചെയ്ത് അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
'അതേഡാ, അതേഡാ' എന്നും 'ഈ ചാപ്റ്റർ തിരുത്താനാവില്ലെന്നുമാണ്' ചാക്കോച്ചന്റെ മറുപടി. അതേസമയം രസകരമായ കമൻറുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. ഞങ്ങൾ പണ്ട് നിങ്ങളുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നാണ് ആരാധകരുടെ മറുപടി. ചാക്കോച്ചന്റെ മറുപടി കണ്ട് ചാക്കോച്ചൻ പൃഥ്വി രാജിന് പഠിക്കുകയാണോയെന്നും, പൃഥ്വിരാജിനെ വിളിച്ചിരുന്നോ എന്നുമൊക്കെ കളിയാക്കുന്നവരുണ്ട്.
എന്തായാലും കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാ വ്യവസായം. അടുത്ത കാലത്തെങ്ങാനും തിയേറ്ററിൽ പോയി സിനിമ കാണാൻ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.