സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട സലീമും ഭാര്യയും മൂന്നുമക്കളും ഏറെനാളായി മംഗലൗറിലെ ഗ്രാമത്തിലാണ് താമസം. ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയില്‍ ജോലിചെയ്തിരുന്ന സലീമും കുടുംബവും അവിടെ തന്നെയാണ് താമസിച്ചിരുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നതിനാൽ സലീമിനൊപ്പം ഭാര്യയും മക്കളും ഇഷ്ടികച്ചൂളയില്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച ജോലിക്കിടെ മകന്‍ മുഷാഹിര്‍ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചിരുന്നു. മകൻ വളരെ പതുക്കെ മടിയോടെ ജോലിയെടുക്കുന്നത് കണ്ടപ്പോള്‍ സലീം വഴക്കുപറഞ്ഞു. ഇത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് മുഷാഹിര്‍ പിതാവിന്റെ തലയ്ക്കടിച്ചെന്നും പോലീസ് പറയുന്നു. അടിയിൽ ഗുരുതരമായി പരിക്കേറ്റ സലീം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
advertisement