TRENDING:

ദുരഭിമാനക്കൊല; തെലങ്കാനയിൽ‌ യുവാവിന്റെ മുഖം അടിച്ചു തകർത്ത് കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു

Last Updated:

ആറുമാസം മുമ്പായിരുന്നു കൃഷ്ണയുടെ വിവാഹം. ജാതി മാറി വിവാഹം കഴിച്ചതിനാൽ ബന്ധുക്കളിൽനിന്ന് എതിർപ്പും ഭീഷണിയും ഉണ്ടായിരുന്നതായി കൃഷ്ണയുടെ പിതാവ് ഡേവിസും ഭാര്യ ഭാർ​ഗവിയും ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: തെലങ്കാനയിൽ‌ ഭാര്യ വീട്ടുകാർ ചേർന്ന് ദളിത് യുവാവിനെ കൊലപ്പെടുത്തി. മുസി നദിയിലെ കനാലിന്റെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷ്ണ(32) ആണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയാണെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Image:X/@HateDetectors
Image:X/@HateDetectors
advertisement

തിങ്കളാഴ്ച പുലർച്ചെ പിള്ളാമരിക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൃഷ്ണയുടെ ഭാര്യ കോട്‌ല ഭാർഗവിയുടെ പിതാവ് കോട്‌ല സെയ്ദുലു, സഹോദരങ്ങളായ കോട്‌ല നവീൻ, കോട്‌ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ആറുമാസം മുമ്പായിരുന്നു കൃഷ്ണയുടെ വിവാഹം. ജാതി മാറി വിവാഹം കഴിച്ചതിനാൽ ബന്ധുക്കളിൽനിന്ന് എതിർപ്പും ഭീഷണിയും ഉണ്ടായിരുന്നതായി കൃഷ്ണയുടെ പിതാവ് ഡേവിസും ഭാര്യ ഭാർ​ഗവിയും ആരോപിച്ചു.

ഭാർഗവി ഗൗഡ് (ഒബിസി) വിഭാഗത്തിൽ നിന്നുള്ള യുവതിയായിരുന്നു. വിവാഹത്തിന് വലിയ എതിർപ്പാണ് യുവതിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്തു കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുഖം പാറക്കല്ലുകൾ ഉപയോഗിച്ച് അടിച്ചു തകർത്ത നിലയിലാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൃഷ്ണയും നവീനും സുഹൃത്തുക്കളായിരുന്നുവെന്നും നവീൻ്റെ സഹോദരി ഭാർഗവിയുമായി കൃഷ്ണ പ്രണയത്തിലായിരുന്നുവെന്നും സൂര്യപേട്ട് റൂറൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ ബാലു നായികിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. നവീന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഭാർഗവിയുമായുള്ള കൃഷ്ണയുടെ വിവാഹം. കൃഷ്ണയ്‌ക്കെതിരെ സൂര്യപേട്ട് ടൗൺ പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസുകളും നവീനെതിരെ സമാനമായ നാല് കേസുകളുമുണ്ട്. കൊലപാതകത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ദുരഭിമാനക്കൊല; തെലങ്കാനയിൽ‌ യുവാവിന്റെ മുഖം അടിച്ചു തകർത്ത് കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു
Open in App
Home
Video
Impact Shorts
Web Stories