പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ കുട്ടിയ്ക്ക് നൽകണം. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധി ന്യായത്തിൽ പറഞ്ഞു. അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തിൽ പറയുന്നു.
2017-19-വരെയുള്ള കാലഘട്ടത്തിൽ -കുട്ടി നൃത്തം പഠിക്കാൻ പോയത്. നൃത്തം പഠിപ്പിക്കുന്ന ഹാളിലിന് അകത്തുള്ള മുറിക്കുളിൽ കയറ്റി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകിയെന്നാണ് പ്രോസിക്യൂഷൻ കേസ്. നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാർ മടിയാണെന്ന് കരുതി വീണ്ടും വിട്ടു. പ്രതിയുടെ ഭീഷണി കാരണം കുട്ടി പുറത്ത് പറഞ്ഞില്ല. അനുജനെയും കൂടെ നൃത്തം പഠിക്കാൻ വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് കുട്ടിയെ കൗൺസിലിംഗിനും വിധേയമാക്കി.
advertisement
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി. പ്രോസക്യൂഷൻ പതിനേഴ് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകളും ഹാജരാക്കി. പാങ്ങോട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടമാരായ സുനീഷ്. എൻ, സുരേഷ് എം. ആർ എന്നിവരാണ് അന്വേഷണം നടത്തിയത്. കേസിന്റെ വിചാരണ നടക്കുന്ന കടക്കൽ പോലീസ് സ്റ്റേഷൻ പരുതിയിൽ പന്ത്രണ്ടുകാരനെ പീഡിപ്പിച്ചത്തിനും പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.