ഇന്നലെ ഉച്ചയോടെയാണ് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. മീൻ പിടിക്കാൻ പുഴക്കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം. പാന്‍റും ഷർട്ടുമാണ് വേഷം.
മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കം കാണുമെന്നാണ് നിഗമനം. കോതമംഗലം പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
മദ്യലഹരിയിൽ പൊലീസുകാരെ ഇടിവള കൊണ്ട് ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ
advertisement
മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ആർമി ഉദ്യോഗസ്ഥരായ രണ്ട് യുവാക്കളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല രോഹിണി മന്ദിരത്തിൽ സുകുമാരപിള്ള മകൻ ഈശ്വർ ചന്ദ്രൻ (27), പാവുമ്പ മണപ്പള്ളി നോർത്ത് അനു ഭവനിൽ മധു മകൻ അനു(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി കൊട്ടാരക്കര മിനിർവ തീയേറ്ററിന് സമീപം മദ്യപിച്ച് വാഹനമോടിച്ചതിന് പ്രതികളുടെ സുഹൃത്തായ മിഥുനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനായി പോലീസ് വാഹനത്തിൽ കയറ്റുന്ന സമയം, മദ്യപിച്ചെത്തിയ മിഥുന്റെ സുഹൃത്തുക്കൾ ആയ പ്രതികൾ അക്രമാസക്തരാവുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കൺട്രോൾ റൂം വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരും കൊട്ടാരക്കര സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തുകയും പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.
Also Read- സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി; കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ
മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ ഈശ്വർ ചന്ദ്രൻ കൈയിൽ ഉണ്ടായിരുന്ന ഇടിവള ഉപോയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. കൊട്ടാരക്കര ഇൻസ്‌പെക്ടർ പ്രശാന്ത്, എസ്.ഐ ദീപു, എസ.ഐ ഹബീബ്, എസ്.ഐ ആഷിർ കോഹൂർ, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ ശ്രീ രാജ്, സി.പി.ഒ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.