മദ്യലഹരിയിൽ പൊലീസുകാരെ ഇടിവള കൊണ്ട് ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ ആർമി ഉദ്യോഗസ്ഥനായ പ്രതി കൈയിൽ ഉണ്ടായിരുന്ന ഇടിവള ഉപോയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു
കൊല്ലം: മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ആർമി ഉദ്യോഗസ്ഥരായ രണ്ട് യുവാക്കളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല രോഹിണി മന്ദിരത്തിൽ സുകുമാരപിള്ള മകൻ ഈശ്വർ ചന്ദ്രൻ (27), പാവുമ്പ മണപ്പള്ളി നോർത്ത് അനു ഭവനിൽ മധു മകൻ അനു(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി കൊട്ടാരക്കര മിനിർവ തീയേറ്ററിന് സമീപം മദ്യപിച്ച് വാഹനമോടിച്ചതിന് പ്രതികളുടെ സുഹൃത്തായ മിഥുനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനായി പോലീസ് വാഹനത്തിൽ കയറ്റുന്ന സമയം, മദ്യപിച്ചെത്തിയ മിഥുന്റെ സുഹൃത്തുക്കൾ ആയ പ്രതികൾ അക്രമാസക്തരാവുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കൺട്രോൾ റൂം വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരും കൊട്ടാരക്കര സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തുകയും പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.
advertisement
മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ ഈശ്വർ ചന്ദ്രൻ കൈയിൽ ഉണ്ടായിരുന്ന ഇടിവള ഉപോയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. കൊട്ടാരക്കര ഇൻസ്‌പെക്ടർ പ്രശാന്ത്, എസ്.ഐ ദീപു, എസ.ഐ ഹബീബ്, എസ്.ഐ ആഷിർ കോഹൂർ, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ ശ്രീ രാജ്, സി.പി.ഒ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Location :
First Published :
September 02, 2022 7:39 PM IST