സംഭവത്തില്‍ കുരാര്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനായി വകോല പോലീസിന് കൈമാറുകയും ചെയ്തു. 2019-ലാണ് സംഭവം നടന്നത്. അന്ന് ഇരയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രതി പെണ്‍കുട്ടിയെ കാണുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് പ്രതിയുടെ വീട്ടിലേക്ക് അവളെ കൂട്ടികൊണ്ടുപോകുകയായിരുന്നു.
മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. ബോധം വന്നപ്പോള്‍ രക്തസ്രാവമുള്ളതായി പെണ്‍കുട്ടി കണ്ടെത്തി. എന്നാല്‍ വീട്ടില്‍ ഈ വിവരം പറഞ്ഞെങ്കിലും പരാതി നല്‍കാന്‍ മതിയായ പിന്തുണ അവള്‍ക്ക് ലഭിച്ചില്ല. ആറ് വർഷത്തിനുശേഷം ഭർത്താവിന്റെ പിന്തുണ ലഭിച്ചതോടെയാണ് അവൾ പോലീസിൽ പരാതി നൽകിയത്.
advertisement
സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്ത പോലീസ് അയാളുടെ ഫോണ്‍ പിടിച്ചെടുത്തു. അതില്‍ നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അനുചിതമായ വീഡിയോകള്‍ അടങ്ങിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇരകളുടെ സമ്മതമില്ലാതെയാണ് പ്രതി വീഡിയോ കോള്‍ വഴി ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്താനായി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായും പോലീസ് പറയുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇരകളുടെ മൊഴികള്‍ രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
