തസ്മി ബീവിയുടെ പേരില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തസ്മി ബീബിയെ അറസ്റ്റ് ചെയ്യാനും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് പോലീസിന്റെ തീരുമാനം.
മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗം നടന്ന് അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ മരണവും ഉണ്ടായിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.
മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്. ബുധനാഴ്ച വൈകീട്ട് മുതല്‍ ഈ സെല്ലില്‍നിന്ന് ബഹളം കേട്ടിരുന്നു. അത് കഴിഞ്ഞ് രാത്രി 7.30-നും 7.45-നുമിടയിലാണ് മര്‍ദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരം.
advertisement
വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ അടികിട്ടിയതിനെ തുടര്‍ന്നുണ്ടായ വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൈയില്‍ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
