Kuthiravattam Hospital | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ(Kuthiravattam Mental Health Centre) അന്തേവാസിയായ യുവതിയുടെ മരണം കൊലപാതകമെന്ന്(Murder) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്(Postmortem Report). കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരെയും ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് എസിപി കെ സുദര്‍ശനന്‍ പറഞ്ഞു.
അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായ ബുധനാഴ്ച വൈകിട്ടുതന്നെ മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട്(30) അന്തേവാസിയുമായി കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. എന്നാല്‍ ഇവരെ ഉടന്‍ തന്നെ വേറെ സെല്ലിലേക്ക് മാറ്റിയെന്ന് സൂപ്രണ്ട് പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ അടികിട്ടിയതിനെ തുടര്‍ന്നുണ്ടായ വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൈയില്‍ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
advertisement
അടിയുണ്ടാക്കിയ പത്തൊമ്പതുവയസ്സുകാരിയുടെ മൂക്കില്‍നിന്ന് ചോര വന്നപ്പോള്‍ ഡോക്ടറെത്തി അവരെമാത്രമാണ് പരിശോധിച്ചിരുന്നത്. ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ജനുവരി 28-നാണ് ജിയറാം കുതിരവട്ടത്ത് എത്തുന്നത്.
19 കാരിയാണ് കേസിലെ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടായേക്കുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശനന്‍ പറഞ്ഞു.
Location :
First Published :
February 12, 2022 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kuthiravattam Hospital | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്