മകൻ ചിരാഗിന്റെ ജന്‍മദിനവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ഇരുവിഭാഗവും പരസ്പരം കൈമാറിയ സമ്മാനങ്ങളെച്ചൊല്ലി പ്രിയയും ഭർത്താവ് യോഗേഷ് സെഹ്ഗലും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. തർക്കം പരിഹരിക്കാൻ സഹായിക്കുന്നതിനായി പ്രിയയുടെ അമ്മ കുസും അവരുടെ വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു. എന്നാൽ രണ്ട് ദിവസത്തിന് ശേഷവും കുസുമിന്റെ വിവരമൊന്നുമില്ലാതായതോടെ ഇളയമകൻ മേഘ് സിൻഹ സഹോദരിയുടെ വീട്ടിലേക്ക് പോയി. എന്നാൽ ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വാതിലിനടുത്ത് രക്തക്കറകൾ കണ്ടതോടെ സംശയം തോന്നിയ സഹോദരൻ ബന്ധുക്കളുടെ സഹായത്തോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഫ്ലാറ്റിനുള്ളിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ പ്രിയയേയും അമ്മയെയും കണ്ടെത്തുന്നത്.സംഭവശേഷം യോഗേഷ് കുട്ടിയുമായി കടന്നു കളഞ്ഞു.
advertisement
തുടർന്ന് പോലീസ് യോഗേഷിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ജോഡി കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുക്കുകയും ചെയ്തു.ഗാർഹിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് ഫോറൻസിക്, ക്രൈം സംഘങ്ങളെ വിളിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.