രണ്ടത്താണി സ്വദേശികളായ ഫൈസൽ (43), വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവർ ആണ് അറസ്റ്റിലായത്. രണ്ടത്താണി സ്വദേശിയായ ഷഫീഖ് (35) ആണ് കസ്റ്റഡിയിൽ ഉള്ളത്.
ഡെപ്യുട്ടി തഹസിൽദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികൾ തട്ടി എടുത്തു. പോക്സോ കേസിൽപെടുത്തി കുടുംബം നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. മൂന്നുതവണയായിട്ടാണ് പ്രതികൾ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതികൾ ഡെപ്യൂട്ടി തഹസിൽദാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ക്കെതിരെ ഇതുവരെ ആരുടെയും ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് കർണാടകയിലേക്ക് നാടുവിട്ടത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടുകയും വെള്ളിയാഴ്ച രാത്രിയോടെ ചാലിബ് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
advertisement