പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിൽക്കുകയായിരുന്നു. ടാങ്ക് തുറന്നപ്പോൾ ഒരുതുള്ളിപോലും ഡീസലില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് കൈമാറി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
Location :
Alappuzha,Alappuzha,Kerala
First Published :
Oct 11, 2024 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി ഫുൾ ടാങ്ക് ഡീസൽ അടിച്ചു; രാവിലെ ഓട്ടം തുടങ്ങിയപ്പോൾ പാതിവഴിയിൽ ബസ് നിന്നു; CCTV പരിശോധിച്ചപ്പോൾ കണ്ടത് മോഷണം
