മഞ്ജുവിനെ നിരന്തരം ഭീഷണിപ്പെടുത്തി എന്നതാണ് കേസ്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യര്‍ പരാതിപ്പെടുന്നു.
സനല്‍കുമാര്‍ സംവിധാനം ചെയ്ത 'കയറ്റം' സിനിമയുടെ സെറ്റില്‍ മഞ്ജുവിന്റെ മാനേജരുമായുണ്ടായ തര്‍ക്കമാണു പ്രശ്‌നങ്ങളുടെ തുടക്കം. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്രകാരനാണു സനല്‍കുമാര്‍ ശശിധരന്‍.
advertisement
Also Read-Manju Warrier | മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ
തിരുവനന്തപുരം പാറശാലയില്‍ ബന്ധു വീട്ടില്‍ നില്‍ക്കുമ്പോഴാണ് സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇന്നോവ വാഹനത്തില്‍ സിവില്‍ ഡ്രസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടുമ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങള്‍ സനല്‍കുമാര്‍ ശശിധരന്‍ പുറത്ത് വിട്ടിരുന്നു. അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.
രാവിലെ 11.15ന് തുടങ്ങിയ നാടകീയത അരമണിക്കൂര്‍ നീണ്ടു.ഒടുവില്‍ പാറശാല പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പിന്നാലെ പാറശാല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് കൊച്ചി പൊലീസ് സംഘം സനല്‍കുമാറിനെയും കൊണ്ട് എളമക്കരയിലേക്ക് തിരിച്ചത്.