Also Read- അദ്ഭുതം! ആൻജിയോഗ്രാമിന് തൊട്ടുമുൻപ് നെഞ്ചുവേദന മാറിയെന്ന് സ്വപ്ന; പരിശോധനക്ക് വിസമ്മതിച്ചു
പൊലീസുകാരികൾ സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്തത് തെറ്റായ നടപടിയെന്ന പ്രാഥമിക വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരികൾ സെൽഫി എടുത്തത്. കൗതുകത്തിന് എടുത്തതാണെന്നും വഴിവിട്ട ബന്ധങ്ങൾ ഇല്ലെന്നുമാണ് വനിത പൊലീസുകാരുടെ വിശദീകരണം.
Also Read- 'ഖുറാന്‍ കൊടുക്കുന്നത് തെറ്റായി BJPക്ക് തോന്നാം, ലീഗിന് തോന്നണോ?': മുഖ്യമന്ത്രി
advertisement
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സ്വപ്ന നഴ്സിസിൻ്റെ ഫോണിൽ നിന്ന് ഉന്നതനെ വിളിച്ചുവെന്ന പരാതിയിൽ ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി. ജയിൽ ഡിജിപിയുടെ നിർദേശാനുസരണം മധ്യമേഖല ഡി ഐ ജിയ്ക്കാണ് അന്വേഷണ ചുമതല. സ്വപ്ന സുരേേഷിനെ ചികിത്സിച്ച നഴ്സുമാർ, സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന വനിത പൊലീസുകാർ, ശുചീകരണ തൊഴിലാളികളിൽ എന്നിവരിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.