Pinarayi Vijayan| 'ഖുറാന്‍ കൊടുക്കുന്നത് തെറ്റായി BJPക്ക് തോന്നാം, ലീഗിന് തോന്നണോ?' ജലീലിനോട് ചിലര്‍ക്ക് തീരാപക': മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
''ബിജെപിക്കും മുസ്ലിം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണ്''
തിരുവനന്തപുരം: കെ.ടി. ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് അദ്ദേഹത്തോട് തീരാപകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകാലത്തും ആ പക വിട്ടുമാറുന്നില്ല. ബിജെപിക്കും മുസ്ലിം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പ്രചാരണമല്ല, അപവാദപ്രചരണമാണ്. നാട്ടില്‍ കലാപം ഉണ്ടാക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നത് വലിയൊരു പ്രശ്നമല്ല. ഇത്തരം ചോദ്യം ചെയ്യലുകള്‍ കേരളത്തില്‍ ആദ്യത്തേതുമല്ല. ആക്ഷേപം വരുമ്പോള്‍ ഏത് ഏജന്‍സിയും പരിശോധന നടത്തും. പരിശോധനയ്ക്ക് അടിസ്ഥാനമായ കാരണമെന്താണെന്ന് നോക്കണം. ജലീല്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാണ്. ജലീൽ അങ്ങോട്ട് പോയി ബന്ധപ്പെട്ടതല്ല, കോണ്‍സുലേറ്റ് ഇങ്ങോട്ട് അദ്ദേഹത്തിന്റെ സഹായം തേടുകയാണ് ചെയ്തത്.- മുഖ്യമന്ത്രി പറഞ്ഞു.
advertisement
'ഖുറാന്‍ കൊടുക്കുന്നത് ബിജെപിക്ക് തെറ്റായി തോന്നാം. എന്നാല്‍ മുസ്ലീം ലീഗിന് തോന്നണോ?'- മുഖ്യമന്ത്രി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2020 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi Vijayan| 'ഖുറാന്‍ കൊടുക്കുന്നത് തെറ്റായി BJPക്ക് തോന്നാം, ലീഗിന് തോന്നണോ?' ജലീലിനോട് ചിലര്‍ക്ക് തീരാപക': മുഖ്യമന്ത്രി