മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അർഷാദ് പൊലീസ് വലയിലായത്. കാസർഗോഡ് മഞ്ചേശ്വരം റയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് അർഷാദിനെ പിടികൂടിയത്. ഇയാൾ സംസ്ഥാനം വിടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ അർഷാദ് ഇടയ്ക്ക് മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നു. ഇതും പ്രതിയെ കണ്ടെത്താൻ സഹായിച്ചു.
advertisement
അർഷാദിന്റെ സ്കൂട്ടറിൽ നിന്ന് ലഹരി മരുന്നുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് കാരണം ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണോ എന്നാണ് സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു
കൊണ്ടോട്ടിയിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലും അർഷാദ് പ്രതിയാണ്. സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന അംജാദ് അടക്കം അഞ്ച് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊല നടന്ന ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ താമസിച്ചിരുന്ന അർഷാദിന്റെ സുഹൃത്ത് ആശിഷും ഇൻഫോപാർക്ക് പോലീസിന്റെ കസ്റ്റഡിയിലാണ്.
കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. സജീവ് കൃഷ്ണയുടെ പോസ്റ്റുമോർട്ടം നടപടികൾ കളമശേരി മെഡിക്കൽ കോളേജിൽ പൂർത്തിയായി. ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ട്. തലയിലും കഴുത്തിലും പുറത്തും നെഞ്ചിലുമായാണ് ആഴത്തിലുള്ള മുറിവുകൾ. മ്യതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. അർഷാദിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.