ഇരുവരും ബന്ധുക്കൾ കൂടിയാണ്. എന്നാൽ ദീർഘനാളായി ഇരുവരുടെ കുടുംബങ്ങളും തമ്മില്‍ അകൽച്ചയിലാണ്. കോൺഗ്രസ് അനുഭാവിയായ ജോൺസൺ രാവിലെ ദേവസിക്കുട്ടിയുടെ വീട്ടിലെത്തി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പറഞ്ഞതിലുള്ള അരിശമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ പറഞ്ഞു. എന്നാൽ ഇരുവരം തമ്മിലുള്ള കുടുംബവഴക്കാണ് അക്രമത്തിനു കാരണമെന്നാണ് സി.പി.എം. കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി പറയുന്നത്.
advertisement
പരിക്കേറ്റ ജോൺസന്റെ കുടുംബത്തിന് ചികിത്സയ്ക്ക് സൗകര്യങ്ങൾ പാർട്ടി നൽകുമെന്ന് റോജി എം. ജോൺ എം.എൽ.എ. അറിയിച്ചു.
Location :
Kochi,Ernakulam,Kerala
First Published :
September 07, 2023 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സംബന്ധിച്ച് തർക്കം; ഒരാൾക്ക് വെട്ടേറ്റു; CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ