നന്ദേഡ് ജില്ലയിലെ ബോധാദിയിലെ മാർക്കറ്റ് ഏരിയയിലാണ് സംഭവം നടന്നത്. മാരുതി ഷിൻഡെ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സലൂൺ. ഇവിടെ ഷേവിങ്ങിനെത്തിയ യങ്കതി ദിയോകർ (22) എന്നയാളാണ് കൊല്ലപ്പെട്ടത്. ഷേവ് ചെയ്തതിനെച്ചൊല്ലി ജീവനക്കാരനും ഉപഭോക്താവും തമ്മിൽ ആദ്യം തർക്കമുണ്ടായി. ഇതിന് ശേഷം അനിൽ ഷിൻഡെ കൈയിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ദിയോകറിന്റെ കഴുത്ത് അറുത്തു. ദിയോകർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
Also Read- പ്രണയബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ കൊന്നു കത്തിച്ച യുവതിയും കാമുകനും അറസ്റ്റിൽ
advertisement
വാർത്ത പരന്നതോടെ ദിയോകറിന്റെ ബന്ധുക്കളും ജനക്കൂട്ടവും ചേർന്ന് സലൂണിനു ചുറ്റും തടിച്ചുകൂടി. ആളുകൾ സലൂൺ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. തുടർന്ന് സലൂൺ നടത്തിപ്പുകാരനായ അനിൽ ഷിൻഡെയെ പുറത്തേക്ക് കൊണ്ടുപോയി മാർക്കറ്റിന് നടുവിൽ വെച്ച് കൊലപ്പെടുത്തി.
രണ്ട് സംഭവങ്ങളും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് നടന്നത്. ദിയോകറിന്റെ കൊലപാതകത്തിലും ആൾക്കൂട്ട കൊലപാതകത്തിലും നാടാകെ അമ്പരപ്പിലാണ്. കിൻവാട്ട് പോലീസ് ഉദ്യോഗസ്ഥർ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന വാർത്ത കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്‌വേക്ക് സമീപത്തു വെച്ചാണ് 16 കാരന്‍ തന്റെ സുഹൃത്തായ പതിനാലുകാരനെ പൊട്ടിയ ചില്ല് കുപ്പി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനു ശേഷം വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തനിക്ക് പഠിക്കാന്‍ ഇഷ്ടമില്ലെന്നും സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും വിദ്യാര്‍ത്ഥി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. പഠനം നിര്‍ത്താന്‍ വിദ്യാർത്ഥി ആലോചിച്ചിരുന്നതായും വീട്ടുകാര്‍ അതിനു വഴങ്ങാത്തതിനാൽ സുഹൃത്തിനെ കൊലപ്പെടുത്താനും ജയിലില്‍ പോകാനും തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Also Read- വഴിത്തർക്കം; മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു; അയൽവാസികൾ കസ്റ്റഡിയിൽ
സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം തന്റെ മകന്‍ പ്രതിയുമായി പുറത്തേക്ക് പോയതായി ഇരയുടെ പിതാവ് മൊഴി നൽകിയിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് എക്‌സ്പ്രസ് വേയ്ക്ക് സമീപത്തുള്ള ഹാപൂര്‍ റോഡ് ഉപരോധിക്കുകയുെ ചെയ്തിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അവര്‍ പിരിഞ്ഞുപോയത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും വീടും ഇരയുടെ സഹോദരങ്ങള്‍ക്ക് സൗജന്യ പഠനവും നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിനയ് കുമാര്‍ സിംഗ് ഇരയുടെ കുടുംബത്തെ കാണുകയും അവരുടെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.