പ്രണയബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ കൊന്നു കത്തിച്ച യുവതിയും കാമുകനും അറസ്റ്റിൽ

Last Updated:

വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.

ചെന്നൈ: പ്രണയ ബന്ധത്തിന് തടസം നിന്നതിന് ഭർത്താവിനെ യുവതി അടിച്ചുകൊലപ്പെടുത്തിയശേഷം കത്തിച്ചു. തമിഴ്നാട് ധർമപുരിയിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ യുവതി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയശേഷം കത്തിച്ചത്. സംഭവത്തിൽ യുവതിയും കാമുകനുമടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്മശാനത്തിൽ പാതി കത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളി‌ഞ്ഞത്. രണ്ടാഴ്ച മുൻപാണ് മൃതദേഹം കണ്ടെത്തിയത്. മുഖമില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പാന്റിന്റെ പോക്കറ്റിൽ നിന്ന് ആധാർ കാർഡ് കണ്ടെത്തിയതോടെയാണ് പൊന്നാഗരം സോംപെട്ടിയിലെ മണി(30) എന്നയാളുടെയാണ് മൃതദേഹമെന്ന് തെളിഞ്ഞത്.
വീട്ടിലെത്തിയ പൊലീസുകാരോട് മണിയെ ഒരാഴ്ചയായി കാണാനില്ലെന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി. മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ചപ്പോൾ ഇവര്‍ക്കു കാര്യമായ ഭാവവ്യത്യാസമുണ്ടായില്ലായിരുന്നു. തുടർന്ന് ഇവരെ രഹസ്യമായി നിരീക്ഷിച്ചപ്പോൾ ഹംസവല്ലി സാധരണ ജീവിതം നയിക്കുന്നതായി കണ്ടെത്തി. പിന്നാലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
advertisement
മൂന്നു കൊല്ലം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ടു വയസുള്ള കുട്ടിയുമുണ്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരുദിവസമാണു വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ഇതിനിടയ്ക്കു ബന്ധം സ്ഥാപിച്ചു. ഇക്കാര്യം മണി അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഹംസവല്ലിയെ മർദിക്കുകയും ചെയ്തു.
ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശപ്പെട്ടു. സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത മൂവരെയും കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ കൊന്നു കത്തിച്ച യുവതിയും കാമുകനും അറസ്റ്റിൽ
Next Article
advertisement
Horoscope October 22 | നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
  • മേടം രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരുമായി വികാരങ്ങൾ പങ്കിടാനും അവസരം

  • ഇടവം രാശിക്കാർക്ക് അസ്ഥിരത അനുഭവപ്പെടും

  • മിഥുനം രാശിക്കാർക്ക് ആത്മവിശ്വാസം, സർഗ്ഗാത്മകത, സാമൂഹിക സന്തോഷം

View All
advertisement