ഇതോടെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അംഗോഡയുടെ അമ്മയില്‍ നിന്ന് ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. ചെന്നൈയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനിയില്‍ മരിച്ചത് അംഗോഡ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
അംഗോഡയുടെ പേരിലുള്ള എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനായി പൊലീസ് കോടതിയെ സമീപിക്കും. കൂടാതെ ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ശ്രീലങ്കന്‍ പൊലീസ് തുടങ്ങി. അതേസമയം അംഗോഡയുടെ അനുയായി ചാനുക് തനനായക് കഴിഞ്ഞദിവസം കര്‍ണാടകയില്‍ ബാനസവാടിയില്‍ നിന്ന് പിടിയിലായിരുന്നു.
കര്‍ണാടകട സൈബര്‍ പൊലീസ് സെല്ലിന്റെ സഹായത്തോടെയാണ് ചാനുകിനെ പിടികൂടിയത്. ഇയാള്‍ക്ക് അഭയം നല്‍കിയ ശ്രീവില്ലുപൂത്തൂര്‍ സ്വദേശിയായ ടി.ഗോപാലകൃഷ്ണനും അറസ്റ്റിലായിരുന്നു.
advertisement
Amazon | ആമസോണില്‍ തുളസിയിലയെന്ന പേരില്‍ വിറ്റത് കഞ്ചാവ്; എക്സിക്യൂട്ടിവിനെ വിളിച്ചുവരുത്തി പോലീസ്
മധ്യപ്രദേശില്‍ കഞ്ചാവ് കടത്തിന് പ്രതികള്‍ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍(Amazon) ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട പിടികൂടിയ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പ്രതികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ആമസോണിന്റെ പ്രദേശിക എക്‌സിക്യൂട്ടിവിനെ പോലീസ് വിളിച്ചുവരുത്തിയതായാണ് വിവരം.
ഞായറാഴ്ച മധ്യപ്രദേശില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴി കഞ്ചാവ് വാങ്ങുകയും വില്‍ക്കുകയും വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുകയും ചെയ്തതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കുകയായിരുന്നു.
ഉണക്കിയ തുളസി എന്ന പേരിലാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയത്.1000 കിലോഗ്രാം കഞ്ചാവ് ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Also Read- Arrest| യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ; പിടിയിലായത് കാമുകന് പിന്നാലെ
നിരോധിത വസ്തുക്കളുടെ വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്‌ഫോം പ്രതികള്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കാന്‍ ആമസോണ്‍ എക്‌സിക്യൂട്ടീവിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബില്‍ പോലീസ് സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
അതേ സമയം എതെങ്കിവും വിതരണക്കാര്‍ നിയമലംഘനം നടത്തയിട്ടിണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.അന്വേണവുമായി സഹകരിക്കുമെന്നും ആമസോണ്‍ വെക്തമാക്കി.
