അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിലായത് ഗാർഹിക പീഡനത്തിന്

Last Updated:

തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഫാത്തിമയും ഫാത്തിമ സഹലയും
അറസ്റ്റിലായ ഫാത്തിമയും ഫാത്തിമ സഹലയും
മലപ്പുറം (Malappuram)  കുറ്റിപ്പുറത്ത് (Kuttippuram) അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിൽ. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്​. അയങ്കലത്ത് ഉണ്ണി അമ്പലം സ്വദേശി വടക്കത്ത് വളപ്പില്‍ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്റിൻ എട്ട് മാസം പ്രായമുള്ള മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സുഹൈലയുടെ ഭർത്താവ്  ബസ്ബസത്ത് വിദേശത്താണ്.
ഭര്‍തൃമാതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപണത്തെ തുടര്‍ന്ന് രണ്ട് പേരേയും തിങ്കളാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഹൈല നസ്‌റിനും ബസ്ബസത്തും ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് 20പവൻ സ്വർണമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് കുറവാണെന്ന് പറഞ്ഞ്  ഭര്‍തൃമാതാവ് ഫാത്തിമ  വഴിക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഫാത്തിമ സഹ്ലയും ഇതിന് കൂട്ട് നിന്നിരുന്നു. ഇക്കാര്യം പലയാവർത്തി ഉണ്ടായപ്പോൾ സുഹൈല സ്വന്തംവീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. സുഹൈലയുടെ വീട്ടുകാർ ഗര്‍ഫിലുള്ള ഭർത്താവ് ബസ്ബസത്തിനോടും   ഭര്‍തൃപിതാവ് മുഹമ്മദ് മുസ്ലിയാരോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇനി  ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകില്ല എന്നും ആവർത്തിക്കില്ല എന്നും ഭര്‍തൃപിതാവ്  ഉറപ്പ് നൽകി. എന്നാൽ ഫാത്തിമ വീണ്ടും ഇതേ കാര്യത്തിൽ കുറ്റപ്പെടുത്തൽ നടത്തി വീണ്ടും ഇത്തരത്തില്‍ വഴക്കു നടന്നതായി സുഹൈലയുടെ വീട്ടുകാര്‍ പറയുന്നു.
advertisement
തിങ്കളാഴ്ച്ച വൈകിട്ടു അഞ്ചോടെയാണു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അയല്‍വാസികളെത്തിയാണ് മുറി പൊളിച്ച് അകത്തു കയറിയത്. സുഹൈല തീ കൊളുത്തിയ മുറിയുടെ അടുത്ത് ആണ് ഭർതൃ മാതാവായ ഫാത്തിമയുടെ മുറി. പ്രതികള്‍ പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും സുഹൈലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും സുഹൈലയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ അയല്‍വാസികളുമായി വീട്ടുകാര്‍ക്കു വലിയ ബന്ധമില്ലായിരുന്നുവെന്നും  മറ്റുള്ളവരുമായി കാര്യങ്ങൾ പങ്കുവെക്കാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പൊന്നാനി തഹസിൽദാർ എം.എസ്. സുരേഷ്, തിരൂർ ഡിവൈ.എസ്.പി ബെന്നി, കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിൽ എന്നിവർ ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടല്ലൂർ ജുമാമസ്ജിദിൽ മൃതദേഹങ്ങൾ ഖബറടക്കി.
advertisement
തിങ്കളാഴ്ച വൈകീട്ട് 3 .30 ഓടെയാണ് സംഭവം. സമീപവാസികൾ എത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ സുഹൈലയെ വിളിക്കാൻ റൂമിൽ ചെന്നത്. എന്നാൽ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതിൽ ചവിട്ടിത്തുറന്നത്. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിലായത് ഗാർഹിക പീഡനത്തിന്
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement