ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റിൽ സ്വപ്നയുടെ ഭർത്താവും ഫ്ലാറ്റ് വാടകക്കെടുത്തെന്ന സംശയമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണോ സ്വർണക്കടത്ത് ഗൂഡാലോചനയെന്നും അന്വേഷണ സംഘങ്ങൾ സംശയിക്കുന്നു.
അന്വേഷണസംഘം എത്തുമ്പോൾ ശിവശങ്കർ വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം. 10 മിനിറ്റിനുള്ളില്‍ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങി.
TRENDING:'സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS]'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?എന്ന് ചോദിച്ച ജയസൂര്യക്ക് ചാക്കോച്ചന്റെ മറുപടി [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]
advertisement
സ്വർണക്കടത്ത് പ്രതികളായ സ്വപന സുരേഷുമായും സരിത്തുമായും ശിവശങ്കറിന് ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്നീട് ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. അതേസമയം പ്രതികളുമായി ശിവശങ്കറിന് സൗഹൃദം മാത്രമാണോ അതോ സ്വർണക്കടത്ത് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.