TRENDING:

കോട്ടയത്തെ ദൃശ്യം മോഡൽ കൊല ; ബിന്ദുമോനെ കൊന്നതിന് പിന്നില്‍ ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Last Updated:

മാങ്ങാനം സ്വദേശികളായ വിബിൻ ബൈജു, ബിനോയ് മാത്യു എന്നിവരും കൊലപാതകത്തിൽ പങ്കാളികളാണെന്നാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം ചങ്ങനാശ്ശേരിയിലെ മോഡല്‍ കൊലപാതകത്തിന്‍റെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് മുത്തുകുമാർ ബിന്ദു മോനെ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. മുത്തുകുമാർ കോട്ടയം മാങ്ങാനം സ്വദേശി വിബിൻ ബൈജു, ബിനോയ്‌ മാത്യു എന്നിവരുമായി ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു. വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മൂവരും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
advertisement

സെപ്റ്റംബര്‍ 26-ാം തീയതി ഉച്ചയ്ക്ക് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പ്രതികൾ ബിന്ദുമോനെ കൊലപ്പെടുത്തിയത്. മുത്തുകുമാറിന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിലേക്ക് നയിച്ചത്.

Also Read-കോട്ടയത്തെ ദൃശ്യം മോഡൽ;കൊല നടത്തിയത് മറ്റു രണ്ടുപേരാണെന്ന് പ്രതി മുത്തുകുമാർ

മദ്യം നൽകിയശേഷം പ്രതികൾ ബിന്ദു മോനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാങ്ങാനം സ്വദേശികളായ വിബിൻ ബൈജു, ബിനോയ് മാത്യു എന്നിവരും കൊലപാതകത്തിൽ പങ്കാളികളായി. ഇതിനുശേഷം മൂവരും ചേർന്ന് വീടിനുള്ളിൽ തന്നെ കുഴിച്ചിടുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെളിവ് നശിപ്പിക്കാനായി ബിന്ദു മോന്റെ ബൈക്ക് വാകത്താനം കൊട്ടാരത്തിൽ കടവ് ഭാഗത്ത് തോട്ടിൽ ഉപേക്ഷിച്ചതായും പോലീസ് വ്യക്തമാക്കി. മുത്തു കുമാറിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്.ഇവർ മുത്തുകുമാറിന്റെ അക്കൗണ്ടിലേക്ക് പണം അയച്ച ശേഷം ബിന്ദു മോന് കൂടി നൽകാൻ നിർദ്ദേശിച്ചു. ഇതെല്ലാം സംശയത്തിന് കാരണങ്ങളാണ്. നാടിനെ നടുക്കിയ സംഭവത്തിൽ മുത്തു കുമാറിനെ വിശദമായി ചോദ്യം ചെയ്തതോടുകൂടിയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്തെ ദൃശ്യം മോഡൽ കൊല ; ബിന്ദുമോനെ കൊന്നതിന് പിന്നില്‍ ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories