കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗിക്കുന്നത് അമ്മ വിലക്കിയതാണ് പ്രതികളെ പ്രകോപിതരാക്കിയതെന്ന് പോലീസ് പറയുന്നു. ആദ്യം മെഴ്‌സിയെ വീട്ടിൽ വച്ച് മർദിക്കുകയും തുടർന്ന് റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പാലോട് പോലീസിൽ വിവരം അറിയിച്ചത്. അനൂപും സംഗീതയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പെൺക്കുട്ടി അനൂപിന്റെ വീട്ടിലാണ് താമസം. വെൽഡിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ അനൂപ്. മുൻപ് പലതവണ വീട്ടിൽ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത പാലോട് പോലീസ് പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 25, 2025 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകനും പെൺസുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചത് നടുറോഡിൽ; വലിച്ചിഴച്ച് വസ്ത്രങ്ങൾ വലിച്ചുകീറി