TRENDING:

മദ്യപിച്ച് വാഹനമോടിച്ചയാൾ ആറു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; നാലു പേർക്ക് പരിക്ക്; വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

Last Updated:

സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഈരാറ്റുപേട്ടയിൽ മദ്യപിച്ച് വാഹനമോടിച്ച് ആറു വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9.30നാണ് സഭവം നടന്നത്. ഈരാറ്റുപേട്ട നടക്കൽ സ്വദേശി യാസീന്‍ ഓ‍ടിച്ച കാറാണ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
advertisement

Also Read-കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ

യാസീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. യാസീന്റെ കാർ നാട്ടുകാർ അടിച്ചുതകർത്തു. അപകടത്തെ തുടര്‍ന്ന് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് വാഹനമോടിച്ചയാൾ ആറു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; നാലു പേർക്ക് പരിക്ക്; വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു
Open in App
Home
Video
Impact Shorts
Web Stories