കഴിഞ്ഞ ദിവസമാണ് കൈക്കൂലി കേസിൽ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനെ വിജിലൻസ് പിടികൂടിയത്. 25,000 രൂപ വാങ്ങുന്നതിനിടയിലായിരുന്നു നാരായണൻ പിടിയിലായത്. നാരായണന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരാണ്.
അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് നാരായണന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള നാരായണന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ലഭിച്ചത്. നാരായണന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണൻ കൈമാറിയതായി കണ്ടെത്തി.
advertisement
Also Read- അറസ്റ്റിലായ കന്യാകുമാരിയിലെ വികാരിയുടെ ലാപ്ടോപ്പിൽ എൺപതോളം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ചാറ്റുകളും
തുടർന്നാണ് വേലായുധൻ നായർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വേലായുധൻ നായർക്കെതിരെ ഉടൻ വകുപ്പുതല നടപടിയും ഉണ്ടാകുമെന്നാണ് സൂചന. കേസിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഉത്തരവിട്ടു.