നോയിഡയിലെ ഹാർപൂർ സ്വദേശി കപിൽ (27) ആണ് കൊല്ലപ്പെട്ടത്. കർഫ്യൂ സമയത്ത് ഭക്ഷണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് രണ്ട് കപിലിനു നേരെ വെടിയുതിർത്തത്. റസ്റ്ററന്റ് അടച്ചുവെന്നും ഭക്ഷണം നൽകാനാകില്ലെന്നും പറഞ്ഞതിനെ തുടർന്ന് കപിലുമായി ഈ രണ്ടു പേർ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടയിലാണ് വെടിയുതിർത്തത്.
വെടിവെപ്പിനെ കുറിച്ച് വിവരം അറിഞ്ഞ പൊലീസ് എത്തിയാണ് കപിലിനെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിൽ ആകാശ്, യോഗേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
advertisement
ഇരുവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കപിലിന്റെ റസ്റ്ററന്റിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി എത്തിക്കൊണ്ടിരുന്നവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതം, കരുതിക്കൂട്ടിയുള്ള കൊല എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം: ഹാന്‍ഡ്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കായിക പരിശീലകന്‍ പിടിയില്‍(Arrest). കീഴ്‌വായ്പൂര് പാലമറ്റത്ത് റിട്ട. കേണല്‍ ജോസഫ് തോമസിനെ(72)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടിയപ്പള്ളി ഭാഗത്തുള്ള മൈതാനത്ത് പെണ്‍കുട്ടികള്‍ക്കുമാത്രമായി ഇയാള്‍ സ്വകാര്യ ഹാന്‍ഡ്ബോള്‍ പരിശീലനകേന്ദ്രം നടത്തിയിരുന്നു.
ഇവിടെയെത്തുന്ന കുട്ടികളെ കാറില്‍ വീടുകളിലും മറ്റ് കളിസ്ഥലങ്ങളിലും എത്തിക്കുമായിരുന്നു. എന്നാല്‍ കുട്ടികളെ വീടുകളില്‍ എത്തിക്കുന്നതിന് പകരം ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആറുമാസമായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ശനിയാഴ്ച നെല്ലിമൂടിന് സമീപം കാര്‍ കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

