TRENDING:

കള്ളപ്പണ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ; കൊല്ലം സ്വദേശിയെ ഇ.ഡി കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും

Last Updated:

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയും ഹത്രാസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസുംതിരയുന്നതിനിടയിലാണ് റൗഫ് വിമാനത്താവളത്തിൽ നിന്നും പിടിയിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഇയാൾ ക്യാമ്പസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയാണ്.
advertisement

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ഇ.ഡിയും ഹത്രാസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസുംതിരയുന്നതിനിടയിലാണ് റൗഫ് വിമാനത്താവളത്തിൽ നിന്നും പിടിയിലായത്.

2020 ൽ ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും റൗഫിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയിരുന്നു. ഈ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

Also Read പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡ്: 'തുർക്കി' കൂടിക്കാഴ്ചയും വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടെന്ന് സൂചന

advertisement

കണക്കിൽപ്പെടാത്ത പണം ബാങ്ക് അക്കൗണ്ടിൽ എത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകൻ നേരത്തെ എൻഫോഴ്സമെന്റ് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി റൗഫ് അതിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ  കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ഒൻപത് സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് പോപ്പുലർ ഫ്രണ്ടിന് വിദേശ സഹായം ലഭിച്ചതെന്ന് സംശയിക്കുന്നതായി ഇ.ഡിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1992 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച പോപ്പുലർ ഫ്രണ്ട് ബാബറി  മസ്ജിദ് പൊളിച്ചുമാറ്റിയതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിപ്പിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആയത്.  22 സംസ്ഥാനങ്ങളിൽ തങ്ങൾക്ക് യൂണിറ്റുകൾ ഉണ്ടെന്നാണ് പിഎഫ്ഐയുടെ അവകാശവാദം. നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) അംഗങ്ങളാണ് കേരളത്തിലെ ഭൂരിഭാഗം പി‌എഫ്‌ഐ നേതാക്കളും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കള്ളപ്പണ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ; കൊല്ലം സ്വദേശിയെ ഇ.ഡി കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും
Open in App
Home
Video
Impact Shorts
Web Stories